നമ്മുടെ കുട്ടികൾക്കായുള്ള പുതിയ സാമ്പത്തിക സഹായ പദ്ധതിയാണ് പഠന മുറി സ്കീം. പൂർണ്ണമായും 2 ലക്ഷം രൂപവരെ ആണ് ഈ ആനുകൂല്യം വഴി ലഭ്യമാകുക. പഠനത്തെ പ്രോത്സാഹിപ്പിക്കുക വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകുക എന്ന ആശയത്തോട് കൂടി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പഠന മുറി സ്കീം.

കുട്ടികൾക്കായുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ളതാകണം പഠന മുറി എന്നുള്ളതാണ് നിബന്ധന.ഏകദേശം 120 സ്‌ക്വർഫീറ് വലുപ്പമുള്ള പഠന മുറി ആകണം നിർമ്മിക്കേണ്ടത്.

കേരളത്തിലെ പതിനാലു ജില്ലകൾ ഉടനീളം എല്ലായിടത്തും അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു.അപേക്ഷിക്കുന്ന വ്യക്തി / വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും. നിർമ്മാണ ചിലവായ 2 ലക്ഷം രൂപ എത്തിച്ചേരുക.

8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടിലേക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇതിനും പുറമെ പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളുകൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളിലും ഒരുമിച്ചു ഇരുന്നു പഠിക്കാനുള്ള അവസരവും ഈ പദ്ധതി നടപ്പിലാക്കുന്നു.

ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത് അതാതു പട്ടിക ജാതി ബ്ലോക്കുകൾക്കു കീഴിൽ ആണ്.
ഓഗസ്റ്റ് 30 വരെയാണ് ഇതിനായി അപേക്ഷിക്കേണ്ട അവസാന തിയതി. ഇതിനോടകം അപേക്ഷകൾ അതാതു ജില്ലകളിലെ പട്ടിക ജാതി വികസന ഓഫീസിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അത്കൊണ്ട് എത്രയും പെട്ടെന്ന് തന്നെ അതാതു ജില്ലകളിലെ പട്ടിക ജാതി ഓഫിസുമായി ബന്ധപ്പെടുക.

നിബന്ധനകൾ

  • അപേക്ഷകന്റെ നിലവിലെ വീടിന്റെ വിസ്തീർണ്ണം 800 square feet ആയിരിക്കണം.
  • സ്വന്തം ഭാവനത്തിനോട് ചേർന്നോ, മുകളിലോ ആയി 120 സ്‌ക്വർഫീറ് വലുപ്പമുള്ള പഠന മുറി ആകണം നിർമ്മിക്കേണ്ടത്.
  • പഠന മുറി കോൺക്രീറ്റ് ചെയ്തതും നിലം ടൈൽ ഫ്ളോറിങ് ചെയ്തതോ ആകണം.
  • ഭിത്തിയോട് ചേർന്നോ അല്ലെങ്കിൽ മുറിയിൽ നിർബന്ധമായും പുസ്തകങ്ങൾ സൂക്ഷിക്കുവാനായി ഒരു അലമാര നിർമ്മിക്കണം .
  • പൂർണ്ണമായും എല്ലാ അടിയസ്ഥാന സൗകര്യങ്ങളും മുറിയിൽ ഉണ്ടായിരിക്കണം (വൈധ്യുതി, ഫാൻ , ലൈറ്റ്, ടേബിൾ, ചെയർ തുടങ്ങിയവ.
  • അപേക്ഷയുടെ വാർഷിക വരുമാനം 1 ലക്ഷത്തിൽ കവിയരുത് എന്നുള്ളത് നിര്ബന്ധമാണ്.

ആദ്യ ഘട്ടത്തിൽ 15 ശതമാനവും രണ്ടാം ഘട്ടത്തിൽ 30 ശതമാനവും പിന്നീട് 40, 45 ശതമാനവും ആയി 4 ഘട്ടങ്ങളായാണ് തുക ബാങ്ക് അക്കൗണ്ടിൽ എത്തുക.

ഇത്തരം ആനുകൂല്യങ്ങൾ അർഹിക്കുന്ന വിഭാഗക്കാർക്കു ലഭ്യമാകാൻ വേണ്ടി വിവരങ്ങൾ ഷെയർ ചെയ്യുക .

ജില്ലാ പട്ടികജാതി വികസന ആഫീസര്‍

Contact details https://scdd.kerala.gov.in/index.php/…

പുതിയ പദ്ധതിയെ പറ്റിയും വിവരങ്ങളെയും പറ്റി അറിയുവാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Join here: https://chat.whatsapp.com/JDKouyhLAvFEHcNaNAxNmJ

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here: