രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാകുന്നതിനിടെ, ഓണത്തിന്‌ മുമ്പ്‌ വീണ്ടും പെൻഷൻ നൽകും. ജൂലൈയിലെയും ആഗസ്‌തിലെ പെൻഷൻ മുൻകൂറായും നൽകും. നിലവിൽ മെയ്‌, ജൂൺ മാസങ്ങളിലെ പെൻഷനാണ്‌ വിതരണം ചെയ്യുന്നത്‌. 70 ലക്ഷത്തോളം പേർക്ക്‌ കുറഞ്ഞത്‌ 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത്‌ വീണ്ടും കൈകളിലെത്തും. പെൻഷൻ മസ്‌റ്ററിങ്‌ 15 മുതൽ തൽക്കാലത്തേ‌ക്ക്‌ നിർത്തിവയ്‌ക്കാൻ ധന വകുപ്പ്‌ നിർദേശം നൽകി. അഞ്ചുമാസത്തെ പെൻഷൻ കഴിഞ്ഞ മെയിൽ വിതരണം ചെയ്‌തിരുന്നു.


ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി. ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് തുടങ്ങി പലയിനം ആനുകൂല്യങ്ങൾ ജീവനക്കാർക്കും തൊഴിലാളികൾക്കും മുമ്പ്‌ ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ വീതം നൽകാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്‌കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ്‌ ശ്രമം.

ഓണ സമൃദ്ധിയുമായി കേരള സർക്കാർ. ഓണക്കിറ്റ്, ക്ഷേമപെൻഷൻ, പഞ്ഞമാസ അലവൻസ് തുടങ്ങി നീളുന്നു അനുകൂല്യം.


                  ട്രോളിങ്‌ നിരോധനത്തിന്റെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തിൽ തീരദേശമേഖലയിൽ പ്രത്യേക ഭക്ഷ്യക്കിറ്റ് ഇപ്പോൾ നൽകുന്നുണ്ട്‌. 3000 രൂപ വീതം പഞ്ഞമാസ സഹായവും.


എല്ലാവീട്ടിലും ഓണക്കിറ്റഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തിൽപരം കുടുംബങ്ങൾക്കും അടച്ചുപൂട്ടൽ കാലത്ത്‌ 1000 രൂപ വീതം നൽകിയിരുന്നു. ഓണത്തിന് എല്ലാ വീട്ടിലും ഭക്ഷണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനിച്ചു. എന്നിട്ടും പ്രതിസന്ധി വന്നാൽ സമൂഹ അടുക്കള വഴിയോ, ജനകീയ ഭക്ഷണശാല വഴിയോ ഭക്ഷണം എത്തിക്കണമെന്ന്‌ സർക്കാർ നിർദേശിച്ചിട്ടുണ്ട്‌. ഇതിന്‌ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഉപയോഗിക്കാം. ഓണക്കാലത്ത്‌ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന്‌ സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾ തടസ്സമാകില്ലെന്നും ധനമന്ത്രി പറഞ്ഞു. 

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here: