ലൈഫ് മിഷൻ ഗുണഭോക്ത്യ പട്ടികയിൽ നിന്നും വിട്ടു പോയ അർഹരായ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കൽ – മാർഗ്ഗരേഖ ആ മുഖം ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017 ൽ ഭൂരഹിത വനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടെയും ഗുണഭോക്ത്യ പട്ടിക തയ്യാറാക്കി വനങ്ങൾ ലഭ്യമാക്കുന്നതിനുളള നടപടികൾ കേരളത്തിൽ വിജയകരമായി നടന്നുവരുകയാണ് .

ലൈഫ് 1 , 2 ഘട്ടങ്ങളുടെ ഭാഗമായി 1 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനോടകം ഭവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുകയാണ് . ആദ്യ ഗുണഭോക്ത്യ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ പില കുടുംബങ്ങൾ വിട്ടുപോയതായും പിന്നീട് അർഹി നേടീയ ഗുണഭോക്താക്കളെയും കൂട്ടിച്ചേർക്കണമെന്ന നിരവധി ആവശ്യങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അർഹനായ ഭൂമിയുള്ള വന രഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനാണ് ഈ മാർഗ്ഗരേഖ അപേക്ഷകൾ സമർപ്പിക്കൽ പൂർണ്ണമായും സോഫ്റ്റ്വെയർ അധിഷ്ഠിതമായ ഒരു സംവിധാനത്തിലൂടെയാണ് തയ്യാറാക്കുന്നത് .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തിലുളള ഹൽപ്പ് ഡസ്കകൾ വഴിയോ , ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ , മറ്റ് ഓൺലൈൻ സേവനദാതാക്കൾ വഴിയോ അർഹരായവർക്ക് അപേക്ഷകൾ ഓൺലൈൻ ആയി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് സമർപ്പിക്കാവുന്നതാണ് .

അർഹതാ മാനദണ്ഡങ്ങൾ

ഭൂമിയുള്ള ഭവനരഹിതർ :

 • ഒരേ റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റുകുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കേണ്ടതാണ്
 • 2020 ജൂലൈ 1 ന് മുമ്പ് റേഷൻ കാർഡ് ഉളള കുടുംബം .
 • ആ റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്കുപോലും ഭവനം ഇല്ലാത്തവരും ആകണം . ( പട്ടികജാതി / പട്ടികവർഗ്ഗ മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല )
 • സർക്കാർ അർദ്ധസർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവരോ അയ അംഗങ്ങളുള്ള കൂടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് .
 • വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടുതലുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് .
 • ഗ്രാമപഞ്ചായത്തുകളിൽ 25 സെന്റിലോ മുനിസിപ്പാലിറ്റി കോർപ്പറേഷൻ പ്രദേശത്ത് അ ഞ്ച് സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് . ( പട്ടികജാതി / പട്ടികവർഗ്ഗ മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല )
 • ഉപജീവനത്തൊഴിൽ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് .
 • അവകാശികൾക് വസ്തഭാഗം ചെയ്ത സാഹചര്യത്തിൽ സ്വന്തം പേരിൽ സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താൽ ഭൂരഹിതരായവർ ഒഴിവാക്കപ്പെടേണ്ടതാണ് .
 • ജീർണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാൻ പറ്റാത്തതുമായ ഭവനങ്ങൾ ( മൺഭിത്തി കൽഭിത്തി , ടാർപോളിൻ , ഷീറ്റ് , തടി എന്നിവ കൊണ്ട് നിർമ്മിച്ച ഭിത്തിയുള്ളതും , ഷീറ്റ് , ഓല എന്നിവയോടുകൂടിയ മേരിക്കൻ ഉള്ളതുമായി വേനങ്ങളെ ജീർണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങൾ – എന്ന വിഭാഗത്തിൽ പരിഗണിക്കാം ) . നിർവ്വഹണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപന എൻജിനീയർ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപത്രം നൽകേണ്ടതാണ്

ഭൂരഹിത ഭവനരഹിതർ :

മുകളിലെ മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന മാനദണ്ഡം കൂടി പരിഗണിക്കണം .
സ്വന്തമായി ഭൂമിയില്ലാത്തവർ ഷൻ കാർഡിൽ പേരുള് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമിയില്ലാത്തവർ | റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടെ മൊത്തം പേരിലുംകൂടി 3 സെന്റിൽ കുറവ് ഭൂമി ഉള്ളവർ . അപേക്ഷ സ്വീകരിക്കൽ 3/16 ഭവനരഹിതരും , എന്നാൽ സ്വന്തമായി ഭവനങ്ങൾ നിർമ്മിക്കാൻ ശേഷിയില്ലാത്തതുമായ കുടുംബങ്ങൾക്കാണ് സർ ക്കാർ ധനസഹായം ലഭ്യമാക്കേണ്ടത് . അതുകൊണ്ട് മേൽപറഞ്ഞ അർഹതാ മാനദണ്ഡങ്ങൾ ഉള്ള കുടുംബങ്ങൾ മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് .

അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഓൺലൈനായി സമർപ്പിക്കേണ്ടതാണ് .

 •  റേഷൻ കാർഡിന്റെ പകർപ്പ്
 •  അപേക്ഷകന്റെ ആധാർ കാർഡിന്റെ പകർപ്പ്
 •  വില്ലേജ് ഓഫീസർ നല്ക്കുന്ന വരുമാന സർട്ടിഫിക്കറ്റ്
 • റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുടെ പേരിൽ ബന്ധപ്പെട്ട   തദ്ദേശസ്വയംഭരണ് സ്ഥാപന ഏരിയയിൽ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപ്രതവും ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയായിലോ മറ്റ് സ്ഥലങ്ങളിലോ കുടുംബാംഗങ്ങളുടെ പേരിൽ ഭൂമിയില്ലായെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രവും ( ഭൂരഹിതരുടെ കാര്യത്തിൽ മാത്രം )
 • ഈ മാർഗ്ഗരേഖയിൽ പറയുന്ന മുൻഗണനാ മാനദണ്ഡങ്ങൾ ലഭിക്കാൻ അർഹരായ കുടുംബങ്ങൾ അതു സംബന്ധിച്ച സാക്ഷ്യപത്രങ്ങൾ

ഘടകങ്ങൾ :

 • മാനസിക വെല്ലുവിളികൾ നേരിടുന്നവരോ അന്ധരോ ശാരീരികത്തളർച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങൾ ഉള്ള കുടുംബങ്ങൾ
 • അഗതി | ആശ്രയ പദ്ധതിയിലെ ഗുണ ദോക്താക്കൾ 
 • 40 % -ലേറെ അംഗവൈകല്യമുളള അംഗങ്ങൾ ഉള്ള കുടുംബങ്ങൾ
 • ഭിന്നലിംഗക്കാർ
 •   ഗുരുതര / മാരക രോഗമുള്ള ( കാൻസർ | ഹൃദ്രോഗം / കിഡ്നി തകരാറ് മൂലം ഡയാലിസിസ് വിധേയരാകുന്നവർ പാഘാതം തുടങ്ങിയവ ) അംഗങ്ങളുള്ള കുടുംബങ്ങൾ
 • രോഗമാ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്ത കുടുംബനാഥരായ കുടുംബങ്ങൾ
 • വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങൾ 
 • എച്ച് . ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങൾ

അർഹരായ എല്ലാ കുടുംബങ്ങളും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് വ്യാപകമായ പ്രചാരണം തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടത്തേണ്ടതാണ് . നേരത്തെ ലിറ്റിൽ ഉൾപ്പെടുത്തുന്നതിനായി സർക്കാരിലും , തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും അപേക്ഷ നൽകിയവരുടെ വാർഡുതല പട്ടിക – തയ്യാറാക്കേണ്ടതും പ്രസ്തുത അപേക്ഷകരെല്ലാം അർഹതാ മാനദണ്ഡ പ്രകാരം അർഹതയുളളവരെങ്കിൽ ഓൺലൻ ആ പേര സമർപ്പിച്ച എന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതുമാണ് .

തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഹെൽപ്പ് ഡസ്കകൾ രൂപീകരിക്കേണ്ടതാണ് . ക്ഷേമകാര്യ സ്റ്റാന്റ് രംഗ് കമ്മിറ്റി ചെയർമാൻ , ജനപ്രതിനിധികൾ , ലൈഫ് ഭവന നിർമ്മാണ ഉദ്യോഗസ്ഥർ , അസിസ്റ്റന്റ സെക്രട്ടറി സിഡിഎസ് – അംഗങ്ങൾ തുടങ്ങിയവരാണ് ഹെൽപ്പ് ഡസ്കിൽ ഉണ്ടാകേണ്ടത് . ഹെൽപ്പ് ഡസ്കിന്റെ നേത്യത്വം തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർക്കായിരിക്കും .

അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ അപേക്ഷിക്കാനുളള അവസാന തീയതി കഴിഞ്ഞാൽ അപേക്ഷക രുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തീൻ പ്രസിദ്ധീകരിക്കേണ്ടതാണ് നിയിൽ സമയപരിധിക്കുശേഷം പിന്നീട് അപേക്ഷകൾ സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതല്ല

DOWNLOAD APPLICATION FORM AND GUIDLINES (life mission online application form)

പുതിയ പദ്ധതിയെ പറ്റിയും വിവരങ്ങളെയും പറ്റി അറിയുവാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Join here: https://chat.whatsapp.com/JDKouyhLAvFEHcNaNAxNmJ

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here: