ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം (life mission house plan)

ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം (life mission house plan)

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. (life mission house plan)

ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും.

പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 

ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ  ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.
പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒൻപത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ   മുൻഗണന നിശ്ചയിച്ച് പട്ടികയിൽ ഉൾപ്പെടുത്തും.

ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതാത് നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകൾ അതത് ജില്ലാ കളക്ടർമാരായിരിക്കും പരിശോധിക്കുക.

സെപ്തംബർ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ പദ്ധതിയെ പറ്റിയും വിവരങ്ങളെയും പറ്റി അറിയുവാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Join here: https://chat.whatsapp.com/JDKouyhLAvFEHcNaNAxNmJ

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here:
കേന്ദ്രസഹായം 2000 രൂപ അക്കൗണ്ടിലെത്തുന്നു.ഫോണിൽ വന്നിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം|kisan samman nidhi yojna

കേന്ദ്രസഹായം 2000 രൂപ അക്കൗണ്ടിലെത്തുന്നു.ഫോണിൽ വന്നിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം|kisan samman nidhi yojna

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്താവുന്ന പുതിയ അനുകൂല്യത്തെ പറ്റിയാണ് ഇവിടെ ചേർത്തിരിക്കുന്നത്(Kisan Samman Nidhi Yojna).നിങ്ങളിൽ ചിലരെങ്കിലും ഈ അനുകൂല്യത്തെ പറ്റി അറിഞ്ഞവരാണെങ്കിൽ നിങ്ങളുടെ വേണ്ടപ്പെട്ടവരിലേക്കു ഷെയർ ചെയ്യുക. തുടർന്നും ഇത്തരം ദൈനംദിന ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ അറിയുവാനും അപേക്ഷിക്കുവാനും ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക. വിഡിയോകൾക്കായി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കേന്ദ്ര കിസാൻ നിധി പദ്ധതിയിലെ 2020 ലെ അവസാന ഗഡു ആണ് എത്തിച്ചേർന്നിരിക്കുന്നത്.

നമ്മുടെ കേരളത്തിലെ ഒട്ടു മിക്ക ആളുകൾക്കും ഈ ആനുകൂല്യം ലഭ്യമാണ് . ചെറിയ സ്ഥല പരിമിതി ഉള്ള കർഷകരും ഈ ആനുകൂല്യത്തിന് അർഹരാണ്. കൃഷിഭൂമി 4 ഏക്കർ 94 സെന്റിൽ ( 2 1/2 ഹെക്ടർ ) തഴയുള്ളവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.

കോഴി, ആട്, പശു, താറാവ് തുടങ്ങിയ മേഖലകളിൽ ഉള്ള മൃഗ പരിപാലന കർഷകരും ഈ
ആനുകൂല്യത്തിന് അർഹരാണ് .

കുറഞ്ഞ സ്ഥല പരിമിതി എന്നുള്ളതു നിലവിൽ കേന്ദ്ര സർക്കാർ എടുത്തു മാറ്റിയിരിക്കുന്നു. അതുകൊണ്ടു ധാരാളം ആളുകൾ ഓൺലൈൻ ആയും മറ്റും ഈ ആനുകൂല്യത്തിന് കൃഷിഭവൻ മുഖാന്തരം അപേക്ഷിക്കുന്നുണ്ട്.

ആദ്യ ഗഡു 2019 ഡിസംബർ – 2020 ജനുവരി മാസങ്ങളിൽ നടക്കുകയും രണ്ടാം ഗഡു 2020 ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കുകയും ചെയ്തു . മൂന്നു ഗഡുക്കളായി ആയി നടക്കുന്ന തുക വിതരണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. അതായത് 2020 വർഷത്തെ അവസാന ഗഡു.എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. 2,000 രൂപ മൂന്ന് തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.

ഇതിനായുള്ള അപേക്ഷകൾ കൃഷിഭവൻ മുഖാന്തരം ആരംഭിക്കുകയും വിതരണം ഓഗസ്റ്റ് മാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കുകയും ചെയ്യും.

പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം. എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം.

നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാവര്ക്കും പദ്ധതിയുടെ ആനുകൂല്യം 2020 ഓഗസ്റ്റ് – നവംബർ മാസങ്ങളിൽ ലഭ്യമാകും.

നിലവിൽ രജിസ്റ്റർ ചെയ്തവർ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത ചുവടെ ചേർക്കുന്നു :

ഇതിനോടകം സർക്കാർ പുതിയൊരു മാർഗനിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദ്ദേശം നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽ മെസ്സേജ് ആയി ലഭിച്ചിട്ടുണ്ടാകും.

നിലവിൽ അപേക്ഷ ഫോമിൽ നമ്മൾ രേഖപ്പെടുത്തിയിരിക്കുന്ന പേരും ആധാർ കാർഡിൽ ഉള്ള നമ്മുടെ പേരും തെറ്റുകൾ കൂടാതെ ഉള്ളതായിരിക്കണം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ പേര് ആധാർ കാർഡിലേതുപോലെ എഡിറ്റ് ചെയ്യണം എന്നതാണ് പുതിയ മാർഗനിർദ്ദേശം.

അത്തരം മെസ്സേജ് ലഭിച്ചിട്ടുള്ളവർ ഇത് എഡിറ്റ് ചെയ്തില്ലെങ്കിൽ അവസാന ഗഡു നിഷേധിക്കപ്പെടും.

പേര് വിവരം മാറ്റുന്ന വിധം

  • PM kisan samman nidhi yojna വെബ്സൈറ്റ് സന്ദർശിക്കുക https://pmkisan.gov.in/
  • വലതുവശത്തു കാണുന്ന Edit Adhar failure record എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.
  • നിങ്ങളുടെ ആധാർ നമ്പർ നൽകി Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുറന്നു വരുന്ന സ്‌ക്രീനിൽ നിങ്ങളുടെ പേരും ആധാർ നമ്പറും ശരിയായ രീതിയിൽ എഡിറ്റ് ചെയ്തു അപ്ഡേറ്റ് ചെയ്യുക.

കൃഷിവകുപ്പിൽ സമർപ്പിക്കേണ്ട ആപ്ലിക്കേഷൻ ഫോം:
https://drive.google.com/file/d/1flw9Ym7iNG4E-twpyvS8jdEscHTkY84v/view?usp=drivesdk

കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഉള്ള നിബന്ധനകൾ :

1. അപേക്ഷകന് ഭൂമി 4 ഏക്കർ 94 സെന്റിൽ കൂടരുത് [2 ഹെക്ടർ ]

2.താഴ്ന്ന ഭൂപരിധി ഇല്ല .

3. കൃഷി എന്നതിന് എന്ത് തരം കൃഷി എന്ന പരിധി ഇല്ല. മത്സ്യ കൃഷി, പക്ഷി കൃഷി, മറ്റ് മൃഗങ്ങളുമായി ബന്ധപ്പെട്ട കൃഷികൾ തുടങ്ങിയവയും ഉൾപ്പെടും. സസ്യ കൃഷിയാണെങ്കിലും എന്ത് തരം സസ്യം എന്ന പരിധി ഇല്ല.

4. റേഷൻ കാർഡിൽ തൊഴിൽ എന്ന സ്ഥാനത്ത് കൃഷി എന്ന് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഇല്ല.

5. അപേക്ഷകൻ സർക്കാർ -അർദ്ധ സർക്കാർ ജോലിക്കാരാകരുത്

6. അപേക്ഷകൻ ഡോക്ടർ, എഞ്ചിനീയർ , അഡ്വക്കറ്റ് തുടങ്ങിയ പ്രൊഫഷണലുകളാകരുത്.

7.അപേക്ഷകൻ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവരാകരുത്

8. അപേക്ഷകൻ 10000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവരാകരുത്

9. ഭൂമി അപേക്ഷകന്റെ പേരിൽ തന്നെയുള്ളതായിരിക്കണം.

10. അപേക്ഷകൻ/അപേക്ഷക മേയർ തുടങ്ങി മുകളിലേക്കുള്ള ജനപ്രതിനിധി അവരുത്

ഹാജരാക്കേണ്ട വിവരങ്ങൾ …

1.റേഷൻ കാർഡിന്റെ കോപ്പി. [ ഒറിജനലും കരുതിക്കൊള്ളുക ]

2. അപേക്ഷകന്റെ പേരിലുള്ള അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ കോപ്പി.

3. ആധാർ കാർഡിന്റെ കോപ്പി.

4. കരം അടച്ച രസീതിന്റെ കോപ്പി.

പുതിയ പദ്ധതിയെ പറ്റിയും വിവരങ്ങളെയും പറ്റി അറിയുവാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Join here: https://chat.whatsapp.com/JDKouyhLAvFEHcNaNAxNmJ

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here: