സൗജന്യ ഓണക്കിറ്റ് എത്തി തുറന്നു പരിശോധിക്കാം. ഇനി വാങ്ങാനുള്ളവർ തീർച്ചയായും കാണുക|Onam kit

സൗജന്യ ഓണക്കിറ്റ് എത്തി തുറന്നു പരിശോധിക്കാം. ഇനി വാങ്ങാനുള്ളവർ തീർച്ചയായും കാണുക|Onam kit

രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടയ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്.

ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്.

ആഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും.

തുടര്‍ന്ന് 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും.

ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും.

ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും.

റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.

ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ആഗസ്ത് 13-ാം തീയതി മുതല്‍ ആരംഭിക്കും.

Share here:
ഓണമാസ പ്രത്യേക പദ്ധതികൾ 500 മുതൽ 3000 രൂപവരെയുള്ള ആനുകൂല്യങ്ങൾ കേരളീയരുടെ കയ്യിലെത്തും|Onam special

ഓണമാസ പ്രത്യേക പദ്ധതികൾ 500 മുതൽ 3000 രൂപവരെയുള്ള ആനുകൂല്യങ്ങൾ കേരളീയരുടെ കയ്യിലെത്തും|Onam special

രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാകുന്നതിനിടെ, ഓണത്തിന്‌ മുമ്പ്‌ വീണ്ടും പെൻഷൻ നൽകും. ജൂലൈയിലെയും ആഗസ്‌തിലെ പെൻഷൻ മുൻകൂറായും നൽകും. നിലവിൽ മെയ്‌, ജൂൺ മാസങ്ങളിലെ പെൻഷനാണ്‌ വിതരണം ചെയ്യുന്നത്‌. 70 ലക്ഷത്തോളം പേർക്ക്‌ കുറഞ്ഞത്‌ 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത്‌ വീണ്ടും കൈകളിലെത്തും. പെൻഷൻ മസ്‌റ്ററിങ്‌ 15 മുതൽ തൽക്കാലത്തേ‌ക്ക്‌ നിർത്തിവയ്‌ക്കാൻ ധന വകുപ്പ്‌ നിർദേശം നൽകി. അഞ്ചുമാസത്തെ പെൻഷൻ കഴിഞ്ഞ മെയിൽ വിതരണം ചെയ്‌തിരുന്നു.


ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി. ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് തുടങ്ങി പലയിനം ആനുകൂല്യങ്ങൾ ജീവനക്കാർക്കും തൊഴിലാളികൾക്കും മുമ്പ്‌ ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ വീതം നൽകാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്‌കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ്‌ ശ്രമം.

ഓണ സമൃദ്ധിയുമായി കേരള സർക്കാർ. ഓണക്കിറ്റ്, ക്ഷേമപെൻഷൻ, പഞ്ഞമാസ അലവൻസ് തുടങ്ങി നീളുന്നു അനുകൂല്യം.


                  ട്രോളിങ്‌ നിരോധനത്തിന്റെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തിൽ തീരദേശമേഖലയിൽ പ്രത്യേക ഭക്ഷ്യക്കിറ്റ് ഇപ്പോൾ നൽകുന്നുണ്ട്‌. 3000 രൂപ വീതം പഞ്ഞമാസ സഹായവും.


എല്ലാവീട്ടിലും ഓണക്കിറ്റഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തിൽപരം കുടുംബങ്ങൾക്കും അടച്ചുപൂട്ടൽ കാലത്ത്‌ 1000 രൂപ വീതം നൽകിയിരുന്നു. ഓണത്തിന് എല്ലാ വീട്ടിലും ഭക്ഷണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനിച്ചു. എന്നിട്ടും പ്രതിസന്ധി വന്നാൽ സമൂഹ അടുക്കള വഴിയോ, ജനകീയ ഭക്ഷണശാല വഴിയോ ഭക്ഷണം എത്തിക്കണമെന്ന്‌ സർക്കാർ നിർദേശിച്ചിട്ടുണ്ട്‌. ഇതിന്‌ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഉപയോഗിക്കാം. ഓണക്കാലത്ത്‌ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന്‌ സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾ തടസ്സമാകില്ലെന്നും ധനമന്ത്രി പറഞ്ഞു. 

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here:
പഠിക്കുന്ന നമ്മുടെ മക്കൾക്ക് പഠനമുറി നിർമിക്കാം സർക്കാർ നൽകും രണ്ട് ലക്ഷം രൂപ| Padanamuri scheme

പഠിക്കുന്ന നമ്മുടെ മക്കൾക്ക് പഠനമുറി നിർമിക്കാം സർക്കാർ നൽകും രണ്ട് ലക്ഷം രൂപ| Padanamuri scheme

നമ്മുടെ കുട്ടികൾക്കായുള്ള പുതിയ സാമ്പത്തിക സഹായ പദ്ധതിയാണ് പഠന മുറി സ്കീം. പൂർണ്ണമായും 2 ലക്ഷം രൂപവരെ ആണ് ഈ ആനുകൂല്യം വഴി ലഭ്യമാകുക. പഠനത്തെ പ്രോത്സാഹിപ്പിക്കുക വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകുക എന്ന ആശയത്തോട് കൂടി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പഠന മുറി സ്കീം.

കുട്ടികൾക്കായുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ളതാകണം പഠന മുറി എന്നുള്ളതാണ് നിബന്ധന.ഏകദേശം 120 സ്‌ക്വർഫീറ് വലുപ്പമുള്ള പഠന മുറി ആകണം നിർമ്മിക്കേണ്ടത്.

കേരളത്തിലെ പതിനാലു ജില്ലകൾ ഉടനീളം എല്ലായിടത്തും അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു.അപേക്ഷിക്കുന്ന വ്യക്തി / വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും. നിർമ്മാണ ചിലവായ 2 ലക്ഷം രൂപ എത്തിച്ചേരുക.

8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടിലേക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇതിനും പുറമെ പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളുകൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളിലും ഒരുമിച്ചു ഇരുന്നു പഠിക്കാനുള്ള അവസരവും ഈ പദ്ധതി നടപ്പിലാക്കുന്നു.

ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത് അതാതു പട്ടിക ജാതി ബ്ലോക്കുകൾക്കു കീഴിൽ ആണ്.
ഓഗസ്റ്റ് 30 വരെയാണ് ഇതിനായി അപേക്ഷിക്കേണ്ട അവസാന തിയതി. ഇതിനോടകം അപേക്ഷകൾ അതാതു ജില്ലകളിലെ പട്ടിക ജാതി വികസന ഓഫീസിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അത്കൊണ്ട് എത്രയും പെട്ടെന്ന് തന്നെ അതാതു ജില്ലകളിലെ പട്ടിക ജാതി ഓഫിസുമായി ബന്ധപ്പെടുക.

നിബന്ധനകൾ

 • അപേക്ഷകന്റെ നിലവിലെ വീടിന്റെ വിസ്തീർണ്ണം 800 square feet ആയിരിക്കണം.
 • സ്വന്തം ഭാവനത്തിനോട് ചേർന്നോ, മുകളിലോ ആയി 120 സ്‌ക്വർഫീറ് വലുപ്പമുള്ള പഠന മുറി ആകണം നിർമ്മിക്കേണ്ടത്.
 • പഠന മുറി കോൺക്രീറ്റ് ചെയ്തതും നിലം ടൈൽ ഫ്ളോറിങ് ചെയ്തതോ ആകണം.
 • ഭിത്തിയോട് ചേർന്നോ അല്ലെങ്കിൽ മുറിയിൽ നിർബന്ധമായും പുസ്തകങ്ങൾ സൂക്ഷിക്കുവാനായി ഒരു അലമാര നിർമ്മിക്കണം .
 • പൂർണ്ണമായും എല്ലാ അടിയസ്ഥാന സൗകര്യങ്ങളും മുറിയിൽ ഉണ്ടായിരിക്കണം (വൈധ്യുതി, ഫാൻ , ലൈറ്റ്, ടേബിൾ, ചെയർ തുടങ്ങിയവ.
 • അപേക്ഷയുടെ വാർഷിക വരുമാനം 1 ലക്ഷത്തിൽ കവിയരുത് എന്നുള്ളത് നിര്ബന്ധമാണ്.

ആദ്യ ഘട്ടത്തിൽ 15 ശതമാനവും രണ്ടാം ഘട്ടത്തിൽ 30 ശതമാനവും പിന്നീട് 40, 45 ശതമാനവും ആയി 4 ഘട്ടങ്ങളായാണ് തുക ബാങ്ക് അക്കൗണ്ടിൽ എത്തുക.

ഇത്തരം ആനുകൂല്യങ്ങൾ അർഹിക്കുന്ന വിഭാഗക്കാർക്കു ലഭ്യമാകാൻ വേണ്ടി വിവരങ്ങൾ ഷെയർ ചെയ്യുക .

ജില്ലാ പട്ടികജാതി വികസന ആഫീസര്‍

Contact details https://scdd.kerala.gov.in/index.php/…

പുതിയ പദ്ധതിയെ പറ്റിയും വിവരങ്ങളെയും പറ്റി അറിയുവാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Join here: https://chat.whatsapp.com/JDKouyhLAvFEHcNaNAxNmJ

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here:
500 രൂപയ്ക്ക് ലാപ്ടോപ് വാങ്ങാം വിദ്യാശ്രീ 2020 ആരംഭിച്ചു| kudumbashree laptop scheme kerala 2020

500 രൂപയ്ക്ക് ലാപ്ടോപ് വാങ്ങാം വിദ്യാശ്രീ 2020 ആരംഭിച്ചു| kudumbashree laptop scheme kerala 2020

ഓൺലൈൻ പഠനത്തിന് സഹായമേകാൻ രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ

കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ. ഓൺലൈൻ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സഹായം നൽകുന്ന പദ്ധതിയും, കുടുംബശ്രീ മിഷനുമായി സഹകരിച്ച് ലാപ്ടോപ് വാങ്ങാൻ പണം ലഭ്യമാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുമാണ് ആരംഭിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യപദ്ധതിയിൽ തദ്ദേശസ്ഥാപനം ടി.വി സ്ഥാപിച്ച് പഠനസൗകര്യമൊരുക്കാൻ പൊതുസ്ഥലവും കുട്ടികളുടെ എണ്ണവും കണ്ടെത്തി പ്രദേശത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ പട്ടിക നൽകിയാൽ പദ്ധതിക്കുള്ള 75 ശതമാനം സഹായത്തുക രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ചെക്കായി നൽകും. 25 ശതമാനം തുക തദ്ദേശസ്ഥാപനം വഹിച്ചാൽ മതി. പദ്ധതിക്കായി ടി.വി ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങി സ്ഥാപിച്ചുകഴിഞ്ഞാൽ യുട്ടിലിറ്റി സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനം കെ.എസ്.എഫ്.ഇക്ക് നൽകണം.

തദ്ദേശസ്ഥാപനങ്ങൾക്ക് പുറമേ വിവിധ ഏജൻസികൾക്കും ഇത്തരത്തിൽ കേന്ദ്രങ്ങളൊരുക്കാം. മത്സ്യഫെഡ് ആരംഭിക്കുന്ന പഠനകേന്ദ്രങ്ങൾക്കുള്ള ചെക്ക് കൈമാറി മന്ത്രി ഡോ: ടി.എം തോമസ് ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ചെക്ക് ഏറ്റുവാങ്ങി. ഇതിനകം 110 പഠനകേന്ദ്രങ്ങൾ മത്സ്യഫെഡ് ആരംഭിച്ചിട്ടുണ്ട്. 40 കേന്ദ്രങ്ങൾ കൂടി തുടങ്ങും. ഈ പദ്ധതി ഭംഗിയായി നടത്തുന്ന പഠനകേന്ദ്രങ്ങളെ പ്രതിഭാതീരമായി ഉയർത്തും.     

കെ.എസ്.എഫ്.ഇ, കുടുംബശ്രീ മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ-കുടുംബശ്രീ മൈക്രോ ഫിനാൻസ് പദ്ധതി. കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർഥികളായ മക്കൾക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ ലാപ്ടോപ്പ് വാങ്ങുന്നതിന് പണം ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തയാറാക്കിയ ലാപ്ടോപ്പുകൾ ഐ.ടി വകുപ്പ് എം പാനൽ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കും. പ്രതിമാസം 500 രൂപവെച്ച് 30 മാസം കൊണ്ട് തീരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 30 മാസം കൊണ്ട് അടയ്ക്കേണ്ട ആകെ തുകയായ 15,000 രൂപയിൽനിന്നും അഞ്ചുശതമാനം കുറച്ച് 14250 രൂപ പദ്ധതി ആരംഭിച്ച് മൂന്നുമാസത്തിനുള്ളിൽ ആവശ്യമുള്ള അംഗങ്ങൾക്ക് ലാപ്ടോപ് വാങ്ങാൻ കൈപ്പറ്റാം.

കൃത്യമായി പണം തിരിച്ചടക്കുന്ന അംഗങ്ങളുകെ മൂന്നു തവണ സംഖ്യകൾ കെ.എസ്.എഫ്.ഇ അവർക്കുവേണ്ടി അടയ്ക്കും. അതായത് കൃത്യമായ തിരിച്ചടവ് നടത്തുന്ന അംഗങ്ങൾക്ക് 1500 രൂപ ഇളവ് ലഭിക്കും.

ഇതിനുപുറമേ, ജനപ്രതിനിധികൾക്കും സന്നദ്ധ സംഘടനകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങുന്ന കുടുംബശ്രീ അംഗങ്ങളെ സഹായിക്കാനായി സബ്ഡിസി തുക ഈ പദ്ധതിയിലേക്ക് കൈമാറാം. ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ഈ തുകയുടെ ആനുകൂല്യം ലഭ്യമാക്കും.

ലാപ്ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങൾക്ക് 13ാമത്തെ തവണ മുതൽ പണത്തിന് അപേക്ഷിക്കാം. 13ാമത്തെ തവണ വാങ്ങുന്നവർക്ക് 15408 രൂപയും 25ാമത് തവണ വാങ്ങുന്നവർക്ക് 16777 രൂപയും ചിട്ടി അവസാനിച്ചശേഷം വാങ്ങുന്നവർക്ക് 16922 രൂപയുമാണ് ലഭിക്കുക. അതത് സ്ഥലങ്ങളിലെ കെ.എസ്.എഫ്.ഇ ശാഖയേയും കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും കൂട്ടിയിണക്കിയാണ് ഈ പദ്ധതി പ്രാവർത്തികമാക്കുക.

വിദ്യാശ്രീ ലാപ്ടോപ്പ് ചിട്ടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ പിഡിഎഫിൽ നിന്ന് ലഭ്യമാണ്.

LAPTOP APPLICATION &DETAILS – Click Here

പുതിയ പദ്ധതിയെ പറ്റിയും വിവരങ്ങളെയും പറ്റി അറിയുവാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Join here: https://chat.whatsapp.com/JDKouyhLAvFEHcNaNAxNmJ

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here:
കോവിഡ് സഹായം ലഭിക്കാത്ത ക്ഷേമനിധി അംഗങ്ങൾക്ക് സഹായം.(thayyal thozhilali kshemanidhi online payment)

കോവിഡ് സഹായം ലഭിക്കാത്ത ക്ഷേമനിധി അംഗങ്ങൾക്ക് സഹായം.(thayyal thozhilali kshemanidhi online payment)

1150 കോടി രൂപയാണ് 75 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് മുഖേന നൽകുന്നത്. ഇതിനകം ധനസഹായം കൈ പറ്റാത്തവർ അതാത് ബോർഡ് ഓഫീസുമായി  31നുള്ളിൽ ബന്ധപ്പെടണം.

കൂടുതൽ വിവരങ്ങൾക്ക് 0 4 7 1 2 5 7 8 2 9 4 എന്ന നമ്പറിൽ ബന്ധപ്പെടാം.

 വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും രജിസ്ട്രേഷനുമായി സർക്കാർ പ്രത്യേക വെബ്സൈറ്റുകൾ രൂപീകരിച്ചിട്ടുണ്ട് അക്ഷയ ജനസേവന കേന്ദ്രങ്ങൾ മുഖേനയും അതുകൂടാതെ സ്മാർട്ട് ഫോൺ വഴിയും  അപേക്ഷിക്കാം.

Apply Here : http://boardwelfareassistance.lc.kerala.gov.in/

http://lc.kerala.gov.in/

“ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നല്‍കുന്ന സഹായങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയത്.”

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള സാമ്പത്തിക സഹായങ്ങള്‍:

കേരള സംസ്ഥാന അസംഘടിത തൊഴിലാളി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ   ബോര്‍ഡിന്റെ  കോവിഡ് പ്രത്യേക ധനസഹായമായ 1000 രൂപയ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് http://boardswelfareassistance.lc.kerala.gov.in   ലൂടെ ജൂലൈ 31 വരെ അപേക്ഷിക്കാം. പുതുക്കിയ നിരക്കില്‍ തുക അടയ്ക്കാത്ത പഴയ പദ്ധതികളായ  കൈതൊഴിലാളി വിദഗ്ധ തൊഴിലാളി,  ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, ഗാര്‍ഹിക തൊഴിലാളി, അലക്ക് തൊഴിലാളി , പാചക തൊഴിലാളി, ക്ഷേത്ര ജീവനക്കാര്‍ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും ധനസഹായത്തിന്  അപേക്ഷിക്കാം.ഫോണ്‍ 0497 297 0272.

അബ്‌കാരി തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ്-

ലോക്ക്ഡൗണ്‍ കാരണം അടച്ച ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം, 10000 രൂപ പലിശരഹിത വായ്പ.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-

സ്‌റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ്, ബസ് തൊഴിലാളികള്‍ എന്നിവര്‍ക്ക് 5000 രൂപ. ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക്-3500 ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപ, ഓട്ടോറിക്ഷ ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപയുടെയും ധനസഹായം. 9,54,242 തൊഴിലാളികളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-

പലിശരഹിത വായ്പയായി പതിനായിരം രൂപയും ലോക്ക്ഡൗണ്‍ നീണ്ടുപോയാല്‍ അയ്യായിരം രൂപ കൂടി പ്രത്യേക വായ്‌പയും. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സായി അനുവദിക്കും. ഏപ്രില്‍ 14 നുള്ളില്‍ ബോണസ് ഇനത്തില്‍ ആകെ 30 കോടി രൂപ വിതരണം ചെയ്യും. 2,43,504 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.

കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നിവടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ആയിരം രൂപ ആശ്വാസധനസഹായം. സജീവ അംഗങ്ങള്‍ കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ പതിനായിരം രൂപ ധനസഹായം. കൊറോണ സംശയിച്ച് ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 5000 രൂപ സഹായം.

കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-

അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018 ലെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടത്തിയവരുമായ എല്ലാവര്‍ക്കും ആയിരം രൂപ സഹായം. 15 ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-

കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തര സഹായം. ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ആയിരം രൂപ.

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-

ഒരു തൊഴിലാളിക്ക് 750 രൂപ വീതം സഹായധനം.

ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-

തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ ആകെ രണ്ട് കോടി രൂപ.

തയ്യല്‍ തൊഴിലാളി ക്ഷേമനിധി(thayyal thozhilali kshemanidhi online payment)

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വീതമുള്ള ധനസഹായം 3.70 ലക്ഷം തൊഴിലാളികള്‍ക്ക് 37 കോടി രൂപ വിതരണം ചെയ്തു.

ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്ത തൊഴിലാളികള്‍ www.tailorwelfare.in എന്ന വെബ്‌സൈറ്റ് മുഖേന ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് ധനസഹായം ലഭ്യമാകാത്ത തൊഴിലാളികള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണ.

പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍  വായ്പാ തിരിച്ചടവിന് മൂന്ന് മാസം മൊറോട്ടോറിയം ഏര്‍പ്പെടുത്തി. മുടങ്ങിയ വായ്പാ തിരിച്ചടവിന് അധിക ചാര്‍ജും ഒഴിവാക്കി. ആശ്വാസ പദ്ധതി നടപ്പാക്കുന്നതിന് സാമ്പത്തികശേഷി കുറഞ്ഞ വിവിധ ബോര്‍ഡുകള്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത്തരം നിര്‍ദേശങ്ങളെല്ലാം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പദ്ധതിയെ പറ്റിയും വിവരങ്ങളെയും പറ്റി അറിയുവാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Join here: https://chat.whatsapp.com/JDKouyhLAvFEHcNaNAxNmJ

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here:
നാലു ലക്ഷം രൂപ വരെ സൗജന്യ പാർപ്പിടത്തിന്| അപേക്ഷിക്കുമ്പോൾ അറിയേണ്ട വസ്തുതകൾ (life mission online application form)

നാലു ലക്ഷം രൂപ വരെ സൗജന്യ പാർപ്പിടത്തിന്| അപേക്ഷിക്കുമ്പോൾ അറിയേണ്ട വസ്തുതകൾ (life mission online application form)

ലൈഫ് മിഷൻ ഗുണഭോക്ത്യ പട്ടികയിൽ നിന്നും വിട്ടു പോയ അർഹരായ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കൽ – മാർഗ്ഗരേഖ ആ മുഖം ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017 ൽ ഭൂരഹിത വനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടെയും ഗുണഭോക്ത്യ പട്ടിക തയ്യാറാക്കി വനങ്ങൾ ലഭ്യമാക്കുന്നതിനുളള നടപടികൾ കേരളത്തിൽ വിജയകരമായി നടന്നുവരുകയാണ് .

ലൈഫ് 1 , 2 ഘട്ടങ്ങളുടെ ഭാഗമായി 1 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനോടകം ഭവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുകയാണ് . ആദ്യ ഗുണഭോക്ത്യ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ പില കുടുംബങ്ങൾ വിട്ടുപോയതായും പിന്നീട് അർഹി നേടീയ ഗുണഭോക്താക്കളെയും കൂട്ടിച്ചേർക്കണമെന്ന നിരവധി ആവശ്യങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അർഹനായ ഭൂമിയുള്ള വന രഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനാണ് ഈ മാർഗ്ഗരേഖ അപേക്ഷകൾ സമർപ്പിക്കൽ പൂർണ്ണമായും സോഫ്റ്റ്വെയർ അധിഷ്ഠിതമായ ഒരു സംവിധാനത്തിലൂടെയാണ് തയ്യാറാക്കുന്നത് .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തിലുളള ഹൽപ്പ് ഡസ്കകൾ വഴിയോ , ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ , മറ്റ് ഓൺലൈൻ സേവനദാതാക്കൾ വഴിയോ അർഹരായവർക്ക് അപേക്ഷകൾ ഓൺലൈൻ ആയി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് സമർപ്പിക്കാവുന്നതാണ് .

അർഹതാ മാനദണ്ഡങ്ങൾ

ഭൂമിയുള്ള ഭവനരഹിതർ :

 • ഒരേ റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റുകുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കേണ്ടതാണ്
 • 2020 ജൂലൈ 1 ന് മുമ്പ് റേഷൻ കാർഡ് ഉളള കുടുംബം .
 • ആ റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്കുപോലും ഭവനം ഇല്ലാത്തവരും ആകണം . ( പട്ടികജാതി / പട്ടികവർഗ്ഗ മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല )
 • സർക്കാർ അർദ്ധസർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവരോ അയ അംഗങ്ങളുള്ള കൂടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് .
 • വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടുതലുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് .
 • ഗ്രാമപഞ്ചായത്തുകളിൽ 25 സെന്റിലോ മുനിസിപ്പാലിറ്റി കോർപ്പറേഷൻ പ്രദേശത്ത് അ ഞ്ച് സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് . ( പട്ടികജാതി / പട്ടികവർഗ്ഗ മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല )
 • ഉപജീവനത്തൊഴിൽ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് .
 • അവകാശികൾക് വസ്തഭാഗം ചെയ്ത സാഹചര്യത്തിൽ സ്വന്തം പേരിൽ സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താൽ ഭൂരഹിതരായവർ ഒഴിവാക്കപ്പെടേണ്ടതാണ് .
 • ജീർണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാൻ പറ്റാത്തതുമായ ഭവനങ്ങൾ ( മൺഭിത്തി കൽഭിത്തി , ടാർപോളിൻ , ഷീറ്റ് , തടി എന്നിവ കൊണ്ട് നിർമ്മിച്ച ഭിത്തിയുള്ളതും , ഷീറ്റ് , ഓല എന്നിവയോടുകൂടിയ മേരിക്കൻ ഉള്ളതുമായി വേനങ്ങളെ ജീർണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങൾ – എന്ന വിഭാഗത്തിൽ പരിഗണിക്കാം ) . നിർവ്വഹണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപന എൻജിനീയർ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപത്രം നൽകേണ്ടതാണ്

ഭൂരഹിത ഭവനരഹിതർ :

മുകളിലെ മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന മാനദണ്ഡം കൂടി പരിഗണിക്കണം .
സ്വന്തമായി ഭൂമിയില്ലാത്തവർ ഷൻ കാർഡിൽ പേരുള് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമിയില്ലാത്തവർ | റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടെ മൊത്തം പേരിലുംകൂടി 3 സെന്റിൽ കുറവ് ഭൂമി ഉള്ളവർ . അപേക്ഷ സ്വീകരിക്കൽ 3/16 ഭവനരഹിതരും , എന്നാൽ സ്വന്തമായി ഭവനങ്ങൾ നിർമ്മിക്കാൻ ശേഷിയില്ലാത്തതുമായ കുടുംബങ്ങൾക്കാണ് സർ ക്കാർ ധനസഹായം ലഭ്യമാക്കേണ്ടത് . അതുകൊണ്ട് മേൽപറഞ്ഞ അർഹതാ മാനദണ്ഡങ്ങൾ ഉള്ള കുടുംബങ്ങൾ മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് .

അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഓൺലൈനായി സമർപ്പിക്കേണ്ടതാണ് .

 •  റേഷൻ കാർഡിന്റെ പകർപ്പ്
 •  അപേക്ഷകന്റെ ആധാർ കാർഡിന്റെ പകർപ്പ്
 •  വില്ലേജ് ഓഫീസർ നല്ക്കുന്ന വരുമാന സർട്ടിഫിക്കറ്റ്
 • റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുടെ പേരിൽ ബന്ധപ്പെട്ട   തദ്ദേശസ്വയംഭരണ് സ്ഥാപന ഏരിയയിൽ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപ്രതവും ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയായിലോ മറ്റ് സ്ഥലങ്ങളിലോ കുടുംബാംഗങ്ങളുടെ പേരിൽ ഭൂമിയില്ലായെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രവും ( ഭൂരഹിതരുടെ കാര്യത്തിൽ മാത്രം )
 • ഈ മാർഗ്ഗരേഖയിൽ പറയുന്ന മുൻഗണനാ മാനദണ്ഡങ്ങൾ ലഭിക്കാൻ അർഹരായ കുടുംബങ്ങൾ അതു സംബന്ധിച്ച സാക്ഷ്യപത്രങ്ങൾ

ഘടകങ്ങൾ :

 • മാനസിക വെല്ലുവിളികൾ നേരിടുന്നവരോ അന്ധരോ ശാരീരികത്തളർച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങൾ ഉള്ള കുടുംബങ്ങൾ
 • അഗതി | ആശ്രയ പദ്ധതിയിലെ ഗുണ ദോക്താക്കൾ 
 • 40 % -ലേറെ അംഗവൈകല്യമുളള അംഗങ്ങൾ ഉള്ള കുടുംബങ്ങൾ
 • ഭിന്നലിംഗക്കാർ
 •   ഗുരുതര / മാരക രോഗമുള്ള ( കാൻസർ | ഹൃദ്രോഗം / കിഡ്നി തകരാറ് മൂലം ഡയാലിസിസ് വിധേയരാകുന്നവർ പാഘാതം തുടങ്ങിയവ ) അംഗങ്ങളുള്ള കുടുംബങ്ങൾ
 • രോഗമാ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്ത കുടുംബനാഥരായ കുടുംബങ്ങൾ
 • വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങൾ 
 • എച്ച് . ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങൾ

അർഹരായ എല്ലാ കുടുംബങ്ങളും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് വ്യാപകമായ പ്രചാരണം തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടത്തേണ്ടതാണ് . നേരത്തെ ലിറ്റിൽ ഉൾപ്പെടുത്തുന്നതിനായി സർക്കാരിലും , തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും അപേക്ഷ നൽകിയവരുടെ വാർഡുതല പട്ടിക – തയ്യാറാക്കേണ്ടതും പ്രസ്തുത അപേക്ഷകരെല്ലാം അർഹതാ മാനദണ്ഡ പ്രകാരം അർഹതയുളളവരെങ്കിൽ ഓൺലൻ ആ പേര സമർപ്പിച്ച എന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതുമാണ് .

തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഹെൽപ്പ് ഡസ്കകൾ രൂപീകരിക്കേണ്ടതാണ് . ക്ഷേമകാര്യ സ്റ്റാന്റ് രംഗ് കമ്മിറ്റി ചെയർമാൻ , ജനപ്രതിനിധികൾ , ലൈഫ് ഭവന നിർമ്മാണ ഉദ്യോഗസ്ഥർ , അസിസ്റ്റന്റ സെക്രട്ടറി സിഡിഎസ് – അംഗങ്ങൾ തുടങ്ങിയവരാണ് ഹെൽപ്പ് ഡസ്കിൽ ഉണ്ടാകേണ്ടത് . ഹെൽപ്പ് ഡസ്കിന്റെ നേത്യത്വം തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർക്കായിരിക്കും .

അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ അപേക്ഷിക്കാനുളള അവസാന തീയതി കഴിഞ്ഞാൽ അപേക്ഷക രുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തീൻ പ്രസിദ്ധീകരിക്കേണ്ടതാണ് നിയിൽ സമയപരിധിക്കുശേഷം പിന്നീട് അപേക്ഷകൾ സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതല്ല

DOWNLOAD APPLICATION FORM AND GUIDLINES (life mission online application form)

പുതിയ പദ്ധതിയെ പറ്റിയും വിവരങ്ങളെയും പറ്റി അറിയുവാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Join here: https://chat.whatsapp.com/JDKouyhLAvFEHcNaNAxNmJ

ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്ക് ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വിവരങ്ങൾ /അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.

Share here: